ട്രെയിനിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ.

By Trainee Reporter, Malabar News
suraja s nair
സുരജ എസ് നായർ
Ajwa Travels

കോട്ടയം: സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ (45) ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയാണ്. ആലപ്പി-ധൻബാദ് എക്‌സ്‌പ്രസിലെ ശുചിമുറിയിൽ ഇന്ന് പുലർച്ചെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്.

ഒഡിഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞു ബന്ധുക്കൾ ജോളാർപേട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭർത്താവ്.

Most Read| ‘ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനം; ഇന്ന് നാഗാലൻഡിൽ പ്രവേശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE