പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ട് സ്‌ഥാപനം അടച്ചതിന് ശേഷമാണ് ഇവർ ശുചിമുറിയിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് സ്‌ഥലത്തെത്തിയ പോലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read| കൊൽക്കത്ത കേസ് അസ്വാഭാവികമോ? സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി