അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവും; എവിടെ മൽസരിക്കാനും തയ്യാർ; പിസി വിഷ്‌ണുനാഥ്‌

By Desk Reporter, Malabar News
PC-Vishnunath
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പിസി വിഷ്‌ണുനാഥ്. ഇത്തവണ 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടാകും. എവിടെ നിന്ന് മൽസരിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ മൂന്ന് തവണ മൽസരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാർട്ടി തീരുമാനിക്കട്ടെ. കൊല്ലത്ത് പാർട്ടി പ്രഖ്യാപിക്കുന്ന സ്‌ഥാനാർഥി ആരായാലും പ്രചാരണത്തിന് ഇറങ്ങും. കൊല്ലത്ത് ബിന്ദു കൃഷ്‌ണയെ സ്‌ഥാനാർഥി ആയാക്കിയാലും വിജയത്തിനായി പ്രവർത്തിക്കും. ദേശാടന പക്ഷിയാണെന്നുള്ള ആരോപണങ്ങളിൽ അടിസ്‌ഥാനമില്ല. തനിക്കെതിരെയുണ്ടായ പോസ്‌റ്റർ പ്രതിഷേധങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കില്ല,”- വിഷ്‌ണുനാഥ് വ്യക്‌തമാക്കി.

Also Read:  വിമാനയാത്രക്കാർ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല; ഡെൽഹി ഹൈക്കോടതി ജഡ്‌ജി സ്വമേധയാ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE