രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ താരം ഫെന്‍ അന്തരിച്ചു

By News Desk, Malabar News
MalabarNews_thomas j fen
തോമസ് ജെ . ഫെന്‍
Ajwa Travels

ആലപ്പുഴ: രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ റഫറിയും കോച്ചുമായിരുന്ന തോമസ് ജെ.ഫെന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരിച്ചത്.

അരനൂറ്റാണ്ടോളം ബാസ്‌കറ്റ്ബോള്‍ പരിശീലകനായിരുന്ന തോമസ് ജെ.ഫെന്‍, രണ്ടു തവണ കേരള ടീമിനെ നയിച്ചുകൊണ്ടും കേരള സര്‍വകലാശാലക്കു  വേണ്ടിയും ഒട്ടേറെ മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ജിം ഖാന മുംബൈയില്‍ സംഘടിപ്പിച്ചിരുന്ന അഖിലേന്ത്യാ രാമു മെമ്മോറിയല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും ശ്രദ്ധേയനായ റഫറിയായിരുന്നു ഫെന്‍.

ആലപ്പുഴ ജില്ലാ കോടതി വാര്‍ഡ് ചുനങ്ങാട്ടിലാണ് ഫെന്‍ താമസമാക്കിയിരുന്നത്. പട്യാലയില്‍ കായികാധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകനായി. 1955 മുതല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസ്സോസിയഷന്റെ ഭാഗമാണ് ഫെന്‍. 1957 ല്‍ കെഎസ്ആര്‍ടിസിയുടെ ബാസ്‌കറ്റ്ബോള്‍ ടീമില്‍ അതിഥി താരമായി കളിച്ചാണ് ഫെന്‍ തന്റെ കരിയര്‍ തുടങ്ങുന്നത്. 1970ല്‍ ഇന്ത്യയുടെ ദേശീയ ബാസ്‌കറ്റ്ബോള്‍ റഫറിയായി. 1975ല്‍ രാജ്യാന്തര റഫറിയായി ഫെഡറേഷന്‍ ഇന്റര്‍നാഷനല്‍ ബാസ്‌കറ്റ് ബോള്‍ അമച്വര്‍ (ഫിബ) തിരഞ്ഞെടുത്തു. 27 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്.

ഭാര്യ: അക്കാമ്മ ഫെന്‍ (റിട്ട.അധ്യാപിക, ആലപ്പുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍) ചേന്നങ്കരി പാറശേരില്‍ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മകന്‍: ജേക്കബ് ഫെന്‍, മരുമകള്‍: കുറിയന്നൂര്‍ വല്യകാലായില്‍ ഡോ. നിഷ (ദേശീയ ബാസ്‌കറ്റ്ബോള്‍ താരം). സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE