അഭ്യൂഹങ്ങൾക്കിടെ തൃക്കാക്കര നഗരസഭാ സെക്രട്ടറിയ്‌ക്ക് സ്‌ഥലംമാറ്റം

By News Desk, Malabar News
Ajwa Travels

കൊച്ചി: തൃക്കാക്കര നഗരസഭാ സെക്രട്ടറി എന്‍കെ കൃഷ്‌ണകുമാറിന് സ്‌ഥലംമാറ്റം. തൃശൂര്‍ കോർപറേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. മാസങ്ങളായി ഓഫിസിൽ എത്താത്ത കൃഷ്‌ണ കുമാറിനെതിരെ പ്രതിപക്ഷം സമരം കടുപ്പിക്കുന്നതിനിടെയാണ് നടപടി.

ഏഴ് മാസമായി സെക്രട്ടറിയെ കാണാനില്ലെന്നും ഇദ്ദേഹം ഒളിവിലാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ നഗരസഭാ സെക്രട്ടറിയുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ റീത്തുവെച്ച് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.

ഓണസമ്മാന വിവാദത്തില്‍ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിതാ തങ്കപ്പനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്ന പശ്‌ചാത്തലത്തിൽ കൂടിയാണ് പുതിയ ഇടപെടല്‍. അതേസമയം, അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്നാണ് വിവരം. 21 അംഗ യുഡിഎഫില്‍ കോണ്‍ഗ്രസിലെ 16 കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കില്ലെന്നാണ് തീരുമാനം.

Also Read: ‘അടിയുറച്ച പോരാളി’; കനയ്യ കുമാർ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ തള്ളി കാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE