ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് നാലാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില 94.46 രൂപ എന്ന നിലയിലെത്തി. പെട്രോളിന് 101.57 രൂപയാണ് കൊച്ചിയില്‍ നല്‍കേണ്ടിവരിക. തിരുവനന്തപുരത്താണ് ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 96.40 രൂപയാണ് വില. പെട്രോളിന് 103.63 രൂപയിലും എത്തിയിട്ടുണ്ട്. കോഴിക്കോട് 94.80 രൂപയാണ് ഡീസല്‍ വില. പെട്രോളിന് 101.90 രൂപയിലുമെത്തി.
ഒരാഴ്ചക്കിടെ ഡീസലിന് ഒരു രൂപയോളം വർധിച്ചിരുന്നെങ്കിലും 21 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് പെട്രോൾ വില കൂട്ടിയിരിക്കുന്നത്.
Most Read: കെഎസ്ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി