23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വാക്‌സിൻ സ്വീകരിച്ചു; വാക്‌സിനേഷന്‍ 1 ലക്ഷം പിന്നിട്ടു

By News Desk, Malabar News
us covid vaccination_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (39) വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. ആകെ 294 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷന്‍ നടന്നത്.

3416 ആരോഗ്യ പ്രവർത്തകരാണ് തൃശൂര്‍ ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ- 1620, എറണാകുളം- 3145, ഇടുക്കി- 986, കണ്ണൂര്‍- 1662, കാസര്‍ഗോഡ്- 507, കൊല്ലം- 1286, കോട്ടയം- 1724, കോഴിക്കോട്- 1749, മലപ്പുറം- 1362, പാലക്കാട്- 1345, പത്തനംതിട്ട- 1587, തിരുവനന്തപുരം- 2402, വയനാട്- 788 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

ഇതുവരെ 1,07,224 ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്‌ഥാനത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം ഇതുവരെ ആര്‍ക്കും വാക്‌സിന്‍ സ്വീകരിച്ചത് മൂലം പാര്‍ശ്വഫലങ്ങൾ ഒന്നുംതന്നെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also: സംസ്‌ഥാനത്ത് യുകെയില്‍ നിന്നും വന്ന മൂന്നുപേര്‍ക്ക് കൂടി കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE