തിരുവനന്തപുരം: യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും അടുത്തിടെ വന്ന 74 പേര്‍ക്കാണ് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതുവരെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയത്.
ഇന്ന് സംസ്ഥാനത്ത് 5771 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 5594 പേർ രോഗമുക്തിയും നേടി. 19 പേർക്കാണ് ഇന്ന് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 5228 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 41 കേസുകളും ഇന്നുണ്ട്.
Read Also: ‘കർഷകരുടെ മരണ വാറണ്ടിൽ’ ഒപ്പുവച്ചു; രാഷ്ട്രപതിയുടെ പ്രസംഗം എഎപി ബഹിഷ്കരിക്കും