88 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് 24 മണിക്കൂറിൽ 41,100 കോവിഡ് കേസുകൾ

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം അന്‍പതിനായിരത്തിന് താഴെ തുടരുകയാണ്. ഒപ്പം തന്നെ കോവിഡ് മരണസംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 41,100 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. 88,14,579 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. ആകെ രോഗബാധിതരില്‍ 82,05,728 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. രോഗമുക്‌തി നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നത് രാജ്യത്ത് ആശങ്ക ഒഴിവാക്കുന്നുണ്ട്. നിലവില്‍ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 4,79,216 ആണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധ മൂലം മരിച്ച ആളുകളുടെ എണ്ണം 447 ആണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആകെ ആളുകളുടെ എണ്ണം നിലവില്‍ 1,29,635 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് മരണനിരക്ക് 1.47 ശതമാനം ആയി തുടരുകയാണ്. അതേ സമയം തന്നെ രാജ്യത്ത് കോവിഡ് മുക്‌തിനിരക്ക് നിലവില്‍ 93.1 ശതമാനവുമാണ്.

ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ 7000 ന് മുകളിലാണ്. ഇത് തലസ്‌ഥാനനഗരിയില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 7,340 പേര്‍ക്ക് കൂടെയാണ് ഡെല്‍ഹിയില്‍ രോഗം സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ 96 പേര്‍ കൂടെ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. സംസ്‌ഥാനത്ത് നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിന് മുകളിലാണ്. മഹാരാഷ്‌ട്രയില്‍ 4,237 പേര്‍ക്കും, കര്‍ണാടകയില്‍ 2,154 പേര്‍ക്കും, ആന്ധ്രയില്‍ 1,657 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത്.

Read also : ‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE