ഒമാനിൽ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

By Team Member, Malabar News
Tourist Sites In Oman Temporarily Closed Due To Heavy Rain
Ajwa Travels

മസ്‌ക്കറ്റ്: കനത്ത മഴയിൽ അപകടങ്ങൾ പതിവായതോടെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.

രാജ്യത്തെ ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് നിലവിൽ ശക്‌തമായ മഴ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ അനാസ്‌ഥ കാണിക്കുന്നതുമാണ് ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ കാരണം. കഴിഞ്ഞ ദിവസം ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്‌ത കനത്ത മഴയെ തുടർന്ന് വാദികള്‍ നിറഞ്ഞു കവിയുകയും ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്‌തിരുന്നു.

Read also: ഇന്നും വ്യാപക മഴയ്‌ക്ക്‌ സാധ്യത; സംസ്‌ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE