ഇന്നും വ്യാപക മഴയ്‌ക്ക്‌ സാധ്യത; സംസ്‌ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Heavy Rain In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കൂടുതൽ ശക്‌തമാകുക. ഇതേ തുടർന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ വരും മണിക്കൂറുകളിൽ ഇടുക്കി, എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കും സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം ആയിരിക്കും മഴ കൂടുതൽ കനക്കാൻ സാധ്യതയുള്ളത്. ഒഡീഷ തീരത്ത് നിലനിൽക്കുന്ന ന്യൂനമര്‍ദ്ദവും, മഹാരാഷ്‌ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനവുമാണ് നിലവിൽ സംസ്‌ഥാനത്ത് മഴയ്‌ക്ക്‌ കാരണം.

കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ നിലവിൽ ശക്‌തമായ മഴ തുടരുകയാണ്.

Read also: ത്രില്ലർ മൂവി ‘ഇൻ’ മനോരമ മാക്‌സിൽ; ഡിഎസ്‌പി അയ്യപ്പനായി മധുപാൽ വേറിട്ട വേഷത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE