അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് വയസുകാരി അടക്കം മൂന്നുപേർ മരിച്ചു

By Trainee Reporter, Malabar News
Accident In adimali
Representational Image
Ajwa Travels

അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള പെൺകുട്ടിയും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

തമിഴ്‌നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം. തിരുനെൽവേലിയിലെ പ്രഷർ കുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. സ്‌ഥിരം അപകടം ഉണ്ടാകുന്ന മേഖലയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.

Most Read| പൗരത്വ ഭേദഗതി നിയമം; സ്‌റ്റേ ഇല്ല- മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്‌ച സമയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE