സഞ്ചാരികളുടെ ഒഴുക്ക്; ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറുന്നു

By Team Member, Malabar News
Tourists Increased In Wayanad Tourism Centers

വയനാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ നിറയുന്നു. നിലവിൽ കോവിഡിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ട് 2 മാസത്തോളമായി. ഇതുവരെ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി എത്തിയ ആകെ ആളുകളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞിട്ടുണ്ട്.

നിലവിൽ പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ എത്തുന്നത്. ഡിടിപിസി, വനംവകുപ്പ്, കെഎസ്ഇബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇപ്പോൾ ആളുകൾക്ക് പ്രവേശന അനുമതിയുണ്ട്. ജില്ലയിൽ ആകെ ഇതുവരെ ടിക്കറ്റ് വരുമാനത്തിൽ ലഭിച്ചത് 68 ലക്ഷത്തിലേറെ രൂപയാണ്.

ഡിടിപിസിയുടെ വിനോദ കേന്ദ്രങ്ങളിൽ ഏറ്റവും ഒടുവിൽ തുറന്നത് പൂക്കോട് തടാകമാണ്. ഇവിടെയാണ് ഇതുവരെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. കഴിഞ്ഞ 5ആം തീയതി വരെ 33,306 ആളുകളാണ് ഇവിടെ സന്ദർശനം നടത്തിയത്. കൂടാതെ 20,04,270 രൂപയുടെ വരുമാനവും ഉണ്ടായിട്ടുണ്ട്.

Read also: എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE