വ്യാപാരികള്‍ സമരത്തിലേക്ക്; ചൊവ്വാഴ്‌ച രണ്ടു ജില്ലകളില്‍ കടകളടച്ച് പ്രതിഷേധം

By Staff Reporter, Malabar News
Traders strike
Representational Image
Ajwa Travels

കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം, കോട്ടയം ജില്ലകളിലെ വ്യാപാരികള്‍ ചൊവ്വാഴ്‌ച കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ കമ്മറ്റികളാണ് കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ലോക്ക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം.

ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ഒപ്റ്റിക്കല്‍ അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങി വിവിധ വ്യാപാര സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരത്തിലധികം കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ ധര്‍ണ നടത്തും.

അതേസമയം സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായെന്നും ലോക്ക്ഡൗണ്‍ ഇത്തരത്തിൽ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read Also: രാമക്ഷേത്രത്തിന് ഭൂമി വാങ്ങിയതിൽ വൻ അഴിമതി; ട്രസ്‌റ്റും നേതാക്കളും മറുപടി പറയണമെന്ന് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE