വാഹനങ്ങള്‍ പണിമുടക്കി; വയനാട് ചുരത്തില്‍ ഇന്നലെയും യാത്ര ദുരിതം

By Team Member, Malabar News
wayanad pass
Representational image
Ajwa Travels

താമരശ്ശേരി : വാഹനങ്ങള്‍ പണിമുടക്കിയതോടെ വയനാട് ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസവും ദുരിതയാത്ര തന്നെ. കഴിഞ്ഞ ദിവസം രാത്രി ചുരത്തില്‍ വച്ച് ചരക്കുലോറി പണി മുടക്കിയതോടെ, മറ്റുള്ള വാഹനങ്ങൾ വണ്‍വേ ആയാണ് കടത്തി വിട്ടത്. ഇത് മൂലം യാത്രക്കാര്‍ ഏറെ സമയം കാത്ത് കിടന്നാണ് ചുരത്തില്‍ നിന്നും നീങ്ങിയത്. യന്ത്രത്തകരാര്‍ സംഭവിച്ച ചരക്കുലോറി ഇന്നലെ രാത്രിയോടെയാണ് പ്രശ്‌നം പരിഹരിച്ച് ചുരത്തില്‍ നിന്നും നീക്കം ചെയ്‌തത്.

ഇത് കൂടാതെ കഴിഞ്ഞ ദിവസം ചുരമിറങ്ങിയ ബസിന്റെ പിന്‍ഭാഗം റോഡില്‍ തട്ടി കുടുങ്ങി നിന്നതിനാല്‍ അരമണിക്കൂറോളമാണ് ഗതാഗതം ചുരത്തില്‍ തടസപ്പെട്ടത്. തുടര്‍ന്ന് ബസ് അവിടെ നിന്നും നീക്കം ചെയ്‌തതിന് പിന്നാലെയാണ് ഗതാഗതം വീണ്ടും പുനഃസ്‌ഥാപിച്ചത്. ഈ സമയം താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ഇടക്കിടെ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ചുരം വഴിയുള്ള യാത്രക്കാരുടെ യാത്രയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

Read also : നിയമന വിവാദം; പരാതി വാസ്‌തവ വിരുദ്ധമെന്ന് കാലിക്കറ്റ് സർവകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE