‘സ്‌പൈഡർമാൻ നോ വേ ഹോം’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ലോക സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പുറത്തുവിട്ട് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയാണ് ട്രെയ്‌ലർ സ്വന്തമാക്കിയിരിക്കുന്നത്. സോണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്.
‘സ്‌പൈഡർമാൻ ഫാർ ഫ്രം ഹോമി’ന്റെ തുടർച്ചയാണ് പുതിയ ചിത്രം. മാര്‍വല്‍ സ്‌റ്റുഡിയോസും കൊളംബിയ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്സ് റിലീസിങ്ങാണ് വിതരണം. ഡിസംബർ 17ന് ചിത്രം തിയേറ്ററുകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും.
ടോം ഹോളണ്ട് തന്നെയാണ് ഇക്കുറിയും സ്‌പൈഡർമാൻ ആയി എത്തുന്നത്. ജോൺ വാട്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്, എറിക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. ടോബി മഗ്വയർ നായകനായെത്തിയ ‘സ്‌പൈഡർമാൻ’ സീരീസിലേയും ആൻഡ്രൂ ഗാർഫീൽഡിന്റെ ‘അമേസിങ് സ്‌പൈഡർമാൻ’ സീരീസിലേയും പ്രധാന വില്ലൻമാർ എല്ലാം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘സ്‌പൈഡർമാൻ നോ വേ ഹോമി’നുണ്ട്.
Most Read: താരന്‍ അകറ്റാന്‍ ഇതാ അഞ്ച് മാര്‍ഗങ്ങള്‍