ട്രെയിൻ ​ഗതാ​ഗത സ്‌തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

By Desk Reporter, Malabar News
Salary will be paid at KSRTC from today
Ajwa Travels

തിരുവനന്തപുരം: തൃശൂർ പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാഗതത്തിന് പകരമായി കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് ​ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൽ റൂമിൽ ബന്ധപ്പെടാവുന്നതാണ്.

നിലവിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്ന് ആറും, ആലപ്പുഴയിൽ നിന്ന് ആറും കെഎസ്ആർടിസി അധിക ബസുകൾ സർവീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവീസ് നടത്താൻ സജ്‌ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്‌ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താൻ ​ഗതാഗത മന്ത്രി നിർദ്ദേശം നൽകി.

തൃശൂര്‍-എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനാണ് പാളം തെറ്റിയത്. പുതുക്കാട് റയിൽവേ സ്‌റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്ത് 2.15ഓടെയാണ് സംഭവം. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതേത്തുടർന്ന് തൃശൂർ-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Most Read:  ഗുജറാത്ത് തീരത്തെ പാക് ബോട്ടുകൾ; 6 പാകിസ്‌ഥാൻ സ്വദേശികൾ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE