സൈനികൻ സിപി ഷിജിക്ക് ജൻമനാടിന്റെ അന്ത്യാഞ്‌ജലി

By Staff Reporter, Malabar News
cp-shiji
Ajwa Travels

വൈത്തിരി: ജമ്മു കശ്‌മീരിലെ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സിപി ഷിജിക്ക്‌ നാടിന്റെ അന്ത്യാഞ്‌ജലി. വയനാട്‌ കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. കളക്‌ടർ അദീല അബ്‌ദുള്ള സംസ്‌ഥാന സർക്കാരിന് വേണ്ടി റീത്ത്‌ സമർപ്പിച്ചു. മെയ് 4നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിഞ്ഞ്‌ ‍ സിപി ഷിജി മരിച്ചത്.

മൃതദേഹം ഇന്നലെ രാത്രി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. വൈത്തിരി തഹസില്‍ദാര്‍ എംഇഎന്‍ നീലകണ്‌ഠൻ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി ജൻമനാട്ടിലേക്ക് കൊണ്ടു വന്നു. 28 മദ്രാസ് റജിമെന്റിലെ സൈനികനായ സിപി ഷിജി പ്രമോഷനെ തുടര്‍ന്നാണ് പഞ്ചാബില്‍ നിന്നും കശ്‌മീരില്‍ എത്തിയത്.

Read Also: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE