ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്‌റ്റിൽ. ശ്രീവൽസം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്‌റ്റ്. വ്യാഴാഴ്‌ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
ആലപ്പുഴയിലെ ശ്രീവൽസം ഗ്രൂപ്പിൽ നിന്ന് സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ലെന്നും അന്വേഷിക്കുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്നും പരാതിയിൽ പറയുന്നു.
ഇതിനിടെ, ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹരജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ പോലീസ് ശ്രീകുമാർ മേനോനെ അറസ്‌റ്റ് ചെയ്‌തത്. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
Read Also: എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്