എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്

By News Desk, Malabar News
thomas-saseendran
Ajwa Travels

കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. മെയ് 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുൻ മന്ത്രി എകെ ശശീന്ദ്രൻ തുടരണമെന്ന ആവശ്യം പാർട്ടിയിൽ ശക്‌തമാണെങ്കിലും ഒരു വിഭാഗം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സംസ്‌ഥാന അധ്യക്ഷനും അദ്ദേഹത്തെ പിന്തുണക്കുന്നവരും തോമസ് കെ തോമസിന് വേണ്ടി നിലയുറപ്പിച്ചേക്കും. ഇത് മുൻകൂട്ടി കണ്ട ശശീന്ദ്രന്റെ അണികൾ അതിനെ ചെറുക്കാൻ ശക്‌തമായി രംഗത്തുണ്ട്.

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ എൻസിപിക്ക് ഒരു സ്‌ഥാനം ഉറപ്പാണ്. പുതുമുഖങ്ങൾക്ക് അവസരമെന്ന സിപിഐഎം നയം എൻസിപിയിലും വേണമെന്നാണ് തോമസ് കെ തോമസിനെ പിന്തുണക്കുന്നവരുടെ നിലപാട്. കഴിഞ്ഞ തവണ അവസരം ലഭിച്ച എകെ ശശീന്ദ്രൻ മാറിനിൽക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ, മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഇപ്പോഴും ശശീന്ദ്രന് പിന്തുണ നൽകുന്നവരാണ്.

മുൻമന്ത്രി തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കാം എന്നതിന്റെ അടിസ്‌ഥാനത്തിലാണ് അവിടെ എൻസിപി സ്‌ഥാനാർഥിയായി തോമസ് കെ തോമസിനെ പരിഗണിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കാതിരുന്നപ്പോൾ പിന്നീടുണ്ടായ പൊതു തിരഞ്ഞെടുപ്പിലും ആദ്യം പ്രഖ്യാപിച്ച സ്‌ഥാനാർഥിയെ തന്നെ പരിഗണിക്കുകയായിരുന്നു. എന്നാൽ, എംഎൽഎ എന്ന നിലയിൽ പുതുമുഖമായ തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് എങ്ങനെയെന്നാണ് ശശീന്ദ്രനെ പിന്തുണക്കുന്നവരുടെ ചോദ്യം.

അതേസമയം, എൻസിപിയിലേക്ക് വന്ന മുതിർന്ന നേതാവ് പിസി ചാക്കോയ്‌ക്ക് ഇതുവരെ സ്‌ഥാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹം സംസ്‌ഥാന പ്രസിഡണ്ടാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മന്ത്രിസ്‌ഥാനത്തെ കുറിച്ചുള്ള തർക്കത്തിൽ ചാക്കോയുടെ നിലപാടും നിർണായകമാകും.

Also Read: കരിഞ്ചന്തയിൽ ഓക്‌സിജൻ വിറ്റാൽ കടുത്ത നടപടി; സംസ്‌ഥാനത്ത് കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE