രാഹുൽ പരാജയം, മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ; തിരിച്ചടിച്ച് കോൺഗ്രസ്

By Staff Reporter, Malabar News
mamata-rahul
Ajwa Travels

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. രാഹുൽ ഗാന്ധി തികഞ്ഞ പരാജയമാണെന്നും വിമർശനമുണ്ട്. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുലിന്‌ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നും, മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും ‘ജാഗോ ബംഗ്ള’ എന്ന തൃണമൂലിന്റെ മുഖപത്രത്തിൽ പറയുന്നു.

മുഖപത്രത്തിലെ വിമർശനങ്ങളിൽ മമത ബാനർജിക്കെതിരെ ശക്‌തമായി തിരിച്ചടിച്ച് പശ്‌ചിമ ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്‌ജൻ ചൗധരി രംഗത്ത് വന്നു. മമത ബാനർജിക്ക് അധികാര കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മറ്റ് പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും മുഖപത്രത്തിൽ മമത തന്നെയാണ് ഇങ്ങനെയൊക്കെ എഴുതിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE