കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

By Team Member, Malabar News
Triple Lockdown

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 74 തദ്ദേശ സ്‌ഥാപനങ്ങളിലെ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജനസംഖ്യയെ അടിസ്‌ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്ക് പ്രകാരമാണ് ഇപ്പോൾ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഈ വാർഡുകളിലെല്ലാം ഐപിആർ 8ന് മുകളിലാണ്.

കൂടാതെ ഐപിആർ പട്ടികയിൽ ഇതുവരെ ഇടം പിടിക്കാതിരുന്ന ഇടുക്കി ജില്ല ഇത്തവണത്തെ പട്ടികയിലുണ്ട്. ഇടുക്കിയിലെ 27 വാർഡുകളിലാണ് കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ ആഴ്‌ച ഐപിആർ പ്രകാരം 87 തദ്ദേശ സ്‌ഥാപനങ്ങളിലെ 634 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

സംസ്‌ഥാനത്ത് നിലവിൽ ഐപിആർ പ്രകാരമാണ് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരമുള്ള നിയന്ത്രണങ്ങൾ അശാസ്‌ത്രീയമാണെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് നിലവിൽ ഐപിആർ പ്രകാരം സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

Read also: മുന്നണിയിൽ ഒരു ഐഎന്‍എൽ മാത്രം; മുന്നറിയിപ്പ് നൽകി സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE