കര്‍ഷക സമരത്തിന് പിന്നില്‍ തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി

By Syndicated , Malabar News
Manoj tiwari_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യാതിര്‍ത്തിയെ  മറ്റൊരു ഷഹീന്‍ബാഗ് ആക്കാനുള്ള  ശ്രമമാണ് കര്‍ഷക പ്രതിഷേധമെന്ന്  ബിജെപി എംപി മനോജ് തിവാരി. ‘തുക്ഡെ തുക്ഡെ ഗ്യാങ്’ ആണ് ഇതിന് പിന്നിലെന്നും രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ് പ്രതിഷേധം നടത്തുന്നതെന്നും തിവാരി ആരോപിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം നടത്തിയ ‘തുക്ഡെ-തുക്ഡെ’ സംഘം ഷഹീന്‍ബാഗ് 2.0 പരീക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ് കാണുന്നതെന്നും  കര്‍ഷകര്‍ക്ക് മേല്‍ പിടിമുറുക്കി രാജ്യത്ത് അശാന്തി ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും തിവാരി ആരോപിച്ചു.

‘ഡെല്‍ഹിയില്‍ വിജയിച്ച കലാപത്തിന്റെ ഗൂഢാലാചനക്കാര്‍ കര്‍ഷകരുടെ പേരില്‍ രാജ്യവ്യാപകമായി കലാപം നടത്താന്‍ തയ്യാറെടുക്കുകയാണ്. അവരെ പരാജയപ്പെടുത്തുക എന്നത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്’- തിവാരി പറഞ്ഞു.

അതേസമയം, കര്‍ഷക പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നു.  ഇന്ന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. എന്നാല്‍ പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണം എന്നാണ് കര്‍ഷകരുടെ ആവശ്യം. വിവാദ ബില്ലുകള്‍ എടുത്തു കളയാതെ പിന്നോട്ട് പോവില്ലെന്നുമാണ് കര്‍ഷകരുടെ നിലപാട്.

Read also: കര്‍ഷക സമരം; ചര്‍ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE