കുളിക്കുന്നതിനിടെ സഹോദരങ്ങൾ അണക്കെട്ടിൽ മുങ്ങി മരിച്ചു

By Staff Reporter, Malabar News
drowned to death
Representational Image
Ajwa Travels

കുമ്പള: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ശരീഫ്-ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (8) എന്നിവരാണ് മരിച്ചത്. ഇച്ചിലങ്ങോട് ബൊംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.

ഞായറഴ്ച വൈകീട്ട് 5.45ഓടെയാണ് അപകടം നടന്നത്. അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ ആഴത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പരിസര വാസികളെ വിവരമറിയിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാൻ സാധിച്ചില്ല. നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

കുമ്പള എസ്ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിവരമറിഞ്ഞ് സ്‌ഥലത്ത് എത്തിയിരുന്നു.

Malabar News: മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE