മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

By Trainee Reporter, Malabar News
Two children drowned while bathing in a river
Representational Image
Ajwa Travels

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ(15), അമൽ(15) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

നവീൻ ഏറ്റുമാനൂർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിയാണ്. നാല് പേരടങ്ങുന്ന സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി താഴ്ന്നത്. കുട്ടികളെ രക്ഷിക്കാൻ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും കരക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Most Read: വിജയ് ബാബുവിന് ആണത്ത ഹുങ്ക്, സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകം; കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE