യുപിയിൽ രണ്ട് വയസുകാരിക്ക് പീഡനം; പതിനാലുകാരൻ അറസ്‌റ്റിൽ

By News Desk, Malabar News
Malabar News_ child rape
Representational image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രണ്ട് വയസുകാരി ബലാൽസംഗത്തിന് ഇരയായി. സംഭവത്തിൽ 14 വയസുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആൺകുട്ടിയുടെ സംസാരശേഷിക്ക് തകരാറുണ്ട്.

ഇരുവരും ടെറസിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആൺകുട്ടി കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മ വീടിന്റെ താഴത്തെ നിലയിലായിരുന്നു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അമ്മയും മുത്തച്ഛനും വീടിന് മുകളിലേക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

തുടർന്ന്, സംഭവ സ്‌ഥലത്ത്‌ നിന്ന് ഓടിരക്ഷപ്പെട്ട ആൺകുട്ടിയെ പോലീസ് പിടികൂടി. പെൺകുഞ്ഞ് ഇപ്പോൾ ഡെൽഹിയിലെ ജിടിബി ആശുപത്രിയിൽ ചികിൽസയിലാണ്.

Also Read: മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE