രണ്ട് വർഷം, വിറ്റഴിച്ചത് 1.50 ലക്ഷം യൂണിറ്റ്; താരമായി കിയ സോനറ്റ്

By Staff Reporter, Malabar News
sonet-exterior
Ajwa Travels

മുംബൈ: ഇന്ത്യൻ വിപണിയിൽ ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ പുറത്തിറക്കിയ മൂന്നാമത്തെ മോഡലാണ് സോനറ്റ്. പ്രതീക്ഷിച്ചതു പോലെ തന്നെ ഗംഭീര വിജയമായി മാറിയ കോംപാക്‌ട് എസ്‌യുവി രാജ്യത്ത് പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. വിൽപന ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ 1.50 ലക്ഷം യൂണിറ്റ് വിൽപന സോനെറ്റ് പിന്നിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

2019ൽ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവിക്കും 2020 തുടക്കത്തിൽ കാർണിവലിനും ശേഷം എത്തിയ ഈ സബ്-4 മീറ്റർ എസ്‌യുവി 2020 സെപ്റ്റംബറിലാണ് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരുക്കിയെടുത്ത എസ്‌യുവി കഴിഞ്ഞ 18 മാസമായി കമ്പനിയുടെ മികച്ച പ്രകടനത്തിന് കാരണമാണ്. പ്രാദേശികമായി മൊത്തം വിൽപനയുടെ 32 ശതമാനം സംഭാവന ചെയ്യുന്നതും സോനറ്റാണ്.

Read Also: ‘നന്ദി മമത…’; രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE