ജോര്‍ജിയ: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
‘തിരഞ്ഞെടുപ്പില്‍ ഞാന്‍ തോല്ക്കുകയാണെങ്കില് എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് കഴിയുമോ? ഒരു പക്ഷെ എനിക്ക് രാജ്യം വിടേണ്ടി വരും’- ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനാണ് ട്രംപിന്റെ പ്രധാന എതിരാളി. മാകോണിലെ റാലിയില്‍ കോവിഡിനെ കുറിച്ചും സാമ്പത്തിക രംഗത്തെ കുറിച്ചും ട്രംപ് സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലികളില്‍ അപൂര്‍വമായി മാത്രമാണ് ട്രംപ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ളത്.
Read also: കോവിഡ് വാക്സിന്; ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന