അബുദാബി: ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ. ഇനിമുതൽ 17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. നേരത്തെ, 17 വയസും ആറുമാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎസ് സർക്കാർ ഇന്നാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.
യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ഉപദേശം അനുസരിച്ച് 17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ ഇപ്പോൾ അനുമതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനുപുറമെ, വലിയ ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിരോധിക്കും. അപകടങ്ങൾ തടയാനല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാനും അനുവാദമില്ല.
മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാൽനടയാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വിശദീകരിച്ചു.
അതേസമയം, യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ എന്നതും പലരുടെയും സംശയമാണ്. ഇതിനായി ലൈസൻസ് ആദ്യം ഇന്റർനാഷണലാക്കി മാറ്റണം. അതിനായി എമിറേറ്റ്‌സ് പോസ്‌റ്റ് ഓഫീസിലോ, ഏതെങ്കിലും ഡ്രൈവിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലോ പോയി ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം.
യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ്‌സ് ഐഡി കോപ്പി, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകി ഫോം പൂരിപ്പിച്ച് പ്രൊസസിങ് ഫീസ് 220 ദിർഹം അടച്ചാൽ മിനിറ്റുകൾക്കുള്ളിൽ ലൈസൻസ് കൈയിൽ തരും. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയിലും വാഹനമോടിക്കാം.
ഇതിനായി ആർടി ഓഫീസിൽ ചെന്ന് ഫോം പൂരിപ്പിച്ച്, ഒറിജിനൽ യുഎഇ ഡ്രൈവിങ് ലൈസൻസ് കാണിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ടെസ്‌റ്റ് കൂടാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് നേടാനാകും. ഈ അനുമതി ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും. ടൂറിസ്‌റ്റ് വിസയിലും മറ്റു ചെറിയ കാലയളവിലെ ബിസിനസ് സന്ദർശനങ്ങളിലും വരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനം.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!