തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെ മർദിച്ചതായി പരാതി

By Staff Reporter, Malabar News
Police
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫിന്റെ ബൂത്ത് ഏജന്റിനെ മർദിച്ചതായി പരാതി. ചെറിയൂർ 1Aയിൽ കള്ളവോട്ട് തടയാനായി ഇടപെട്ട യുഡിഎഫ് ബൂത്ത് ഏജന്റിനെ എൽഡിഎഫ് ബൂത്ത്‌ ഏജന്റ് മർദിച്ചുവെന്നാണ് പരാതി. കുറ്റിയേരി വില്ലേജിലെ വി കൃഷ്‌ണനാണ് മർദനമേറ്റത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഓപ്പൺ വോട്ടിന് സഹായിയായി എത്തിയ ആൾ, ആൾമാറാട്ടം നടത്തിയത് ചോദ്യം ചെയ്‌തതാണ് ആക്രമണത്തിന് കാരണമെന്നാണ് കൃഷ്‌ണന്റെ ആരോപണം. സംഭവം പ്രിസൈഡിങ്ങ് ഓഫിസറെ അറിയിച്ചിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചപ്പോഴാണ് താൻ ഇടപെട്ടതെന്നും ഇതോടെ സിപിഎമ്മിന്റെ ബൂത്ത്‌ ഏജന്റ് തന്നെ മർദിക്കുക ആയിരുന്നെന്നും കൃഷ്‌ണൻ പറഞ്ഞു. പരിക്കേറ്റ ഇയാൾ നിലവിൽ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിലാണ്.

അതേസമയം പ്രിസൈഡിങ് ഓഫിസർക്ക് ദേഹസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടർന്ന് താൽക്കാലികമായി നിർത്തി വെച്ച തളിപ്പറമ്പ് മണ്ഡലം കുറ്റ്യേരി വില്ലേജിലെ ചെറിയൂർ 1A നമ്പർ ബൂത്തിലെ വോട്ടിങ് പുനരാരംഭിച്ചു. പുതിയ പ്രിസൈഡിങ് ഓഫിസറെ ബൂത്തിൽ എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

Malabar News: വോട്ട് ചെയ്യാന്‍ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE