യുഡിഎഫ് നേതൃയോഗം ഇന്ന്; സിൽവർ ലൈൻ പ്രതിഷേധം ശക്‌തമാക്കും

By Staff Reporter, Malabar News
udf-meeting
Ajwa Travels

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരുന്നു. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. സില്‍വര്‍ ലൈന്‍ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം.

കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പിഴുതെറിഞ്ഞ കല്ലുകള്‍ പുനഃസ്‌ഥാപിക്കുന്നതിന് മന്ത്രിമാര്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടു പോകാനാകും മുന്നണി ശ്രമിക്കുക.

യുഡിഎഫിന്റെ സമരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവവും യോഗത്തില്‍ ചര്‍ച്ചയാകും. ജനകീയ സദസുകള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക് ഇരട്ടിയിലധികം നഷ്‌ടപരിഹാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരരംഗത്ത് നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനുള്ള തന്ത്രമാണെന്ന പ്രചാരണവും യുഡിഎഫ് ശക്‌തമാക്കും.

Read Also: സന്തോഷ്‌ ട്രോഫി; ടിക്കറ്റ് നിരക്ക് നിശ്‌ചയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE