ത്രസിപ്പിക്കുന്ന 2 മിനിറ്റ് ട്രെയ്‌ലറുമായി ‘ഉടുമ്പ്’; വീഡിയോ കാണാം

By Siva Prasad, Special Correspondent (Film)
  • Follow author on
Udumbu Movie Trailer
Ajwa Travels

പൂജാ അവധിക്ക് തിയേറ്ററിൽ എത്തിക്കാൻ ഉദ്ദേശിച്ച ‘ഉടുമ്പ്’ അൽപം വൈകിയാണെങ്കിലും എത്തുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിന്റെ കിടിലൻ ട്രെയ്‌ലറാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്‌. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക്‌ പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.

സെന്തിൽ കൃഷ്‌ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആഞ്‌ജലീന ലിവിങ്‌സ്‌റ്റനും,യാമി സോനയുമാണ് നായികമാർ. ക്രൈം ത്രില്ലർ പശ്‌ചത്തലത്തിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.

ഉടുമ്പിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. വിടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ സംവിധാനം – സഹസ് ബാല, അസോസിയേറ്റ് ഡയറക്‌ടർ – സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ – അഭിലാഷ് അര്‍ജുന്‍, ഗാനരചന – രാജീവ് ആലുങ്കൽ, ഹരി നാരായണൻ, കണ്ണൻ താമരക്കുളം, മേക്കപ്പ് – പ്രദീപ് രംഗന്‍, വസ്‌ത്രാലങ്കാരം – സുല്‍ത്താന റസാഖ്, ബിസിനസ് കോർഡിനേറ്റർ – ഷാനു പരപ്പനങ്ങാടി, പവൻകുമാർ, പിആർഒ – പി ശിവപ്രസാദ്, സുനിത സുനില്‍, സ്‌റ്റിൽസ് – ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Udumbu-Malayalam-Movie

Most Read: സൗജന്യ റേഷൻ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി ഡെൽഹി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE