ആക്ഷൻ ത്രില്ലർ ‘ഉടുമ്പ്’ ഡിസംബർ 10ന് തീയേറ്ററുകളിൽ; പ്രതീക്ഷയുള്ള ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
Action thriller 'Udumbu' hits theaters on December 10
Ajwa Travels

തകർപ്പൻ ട്രെയ്‌ലറിലൂടെ പ്രേക്ഷകപ്രതീക്ഷ ഉയർത്തിയ ‘ഉടുമ്പ്’ ഡിസംബർ 10ന് തീയേറ്ററുകളിൽ എത്തുകയാണ്. വളരെ വ്യത്യസ്‌തമായ കഥാപശ്‌ചാത്തലം കൊണ്ടും സെന്തിൽ കൃഷ്‌ണയുടെ തകർപ്പൻ അഭിനയം കൊണ്ടും വേറിട്ട സംഗീതം കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന കണ്ണൻ താമരക്കുളത്തിന്റെആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഉടുമ്പ്’.

സെന്തിൽ കൃഷ്‌ണയെ കൂടാതെ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 150ൽ അധികം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നൊരുക്കിയ തിരക്കഥക്ക് രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക്‌ പേജിലൂടെ റിലീസ് ചെയ്‌ത ‘ഉടുമ്പ്’ ട്രെയ്‌ലർ ഏറെ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ പോസ്‌റ്ററുകളും ശ്രദ്ധേയമായിരുന്നു. റിലീസിന് മുൻപേ തന്നെ ഹിന്ദി റീമേക്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴി മാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന പ്രശസ്‌തിയും സ്വന്തമാക്കിയ ചിത്രമാണ് ‘ഉടുമ്പ്’.

24 മോഷന്‍ ഫിലിംസും കെടി മൂവി ഹൗസും ചേര്‍ന്ന് നിർമിക്കുന്ന ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ളാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ട്രെയ്‌ലർ ഇവിടെ കാണാം:

ചിത്രത്തിൽ പുതുമുഖങ്ങളായ ആഞ്‌ജലീന ലിവിങ്‌സ്‌റ്റനും, യാമി സോനയുമാണ് നായികമാർ. മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടിടി, ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. ഇദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്.

സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. വിടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അഭിലാഷ് അർജുനൻ, ആർട്ട്: സഹസ് ബാല, പിആർഒ പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരും ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷനും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ മറ്റു വാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Action thriller 'Udumbu' hits theaters on December 10

Most Read: ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; കൂടുതൽ പേരുടെ ഫലം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE