ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; കൂടുതൽ പേരുടെ ഫലം ഇന്ന്

By Team Member, Malabar News
Genome Sequencing Results Of More People Will Come Today
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു. നിലവിൽ ഡെൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 6 പേരുടെയും, വിദേശത്ത് നിന്നും തെലങ്കാനയിൽ എത്തി കോവിഡ് സ്‌ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധന ഫലം ഇന്ന് പുറത്തു വരും.

നിലവിൽ 21 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡെൽഹി, രാജസ്‌ഥാൻ, കർണാടക എന്നീ സംസ്‌ഥാനങ്ങളിലാണ് 21 കേസുകളും റിപ്പോർട് ചെയ്‌തത്‌. കൂടാതെ ഏറ്റവും കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ച ജയ്‌പൂർ നിലവിൽ അതീവ ജാഗ്രതയിലാണ്.

അതേസമയം രോഗബാധിതരായ ആളുകൾക്ക് കാര്യമായ രോഗലക്ഷണങ്ങളില്ല. ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന ആളുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസും കുട്ടികൾക്കുള്ള വാക്‌സിനേഷനും സംബന്ധിച്ച കൂടിയാലോചനകൾക്കായി നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ യോഗവും ഇന്ന് ചേരും. കൂടാതെ വിമാനത്താവളത്തിൽ ഉണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്.

Read also: സന്ദീപ് വധം; അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE