ഇഴപിരിയാത്ത സ്‌നേഹം; പിതാവിന്റേയും മകളുടേയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Desk Reporter, Malabar News
Dad-And-Daughter_2020-Oct-13
Ajwa Travels

ബെൽഫാസ്‌റ്റ്: പണത്തിനു വേണ്ടി സ്വന്തം മക്കളെ വിൽക്കുന്ന മാതാപിതാക്കളും ജോലിത്തിരക്ക് മൂലം നോക്കാൻ മനസ്സില്ലാതെ മതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ആക്കുന്ന മക്കളും ഉള്ള ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും സന്തോഷവും പ്രതീക്ഷയും നൽകുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അയർലൻഡ് തലസ്‌ഥാനമായ ബെൽഫാസ്‌റ്റിലുള്ള ഒരു പിതാവിന്റേയും മകളുടേയും ചിത്രമാണ് വൈറലായത്. തന്റെ മകൾ നിയാമിന്റെ അക്കാദമിക് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ എടുത്ത ചിത്രങ്ങളാണ് പിതാവ് സിയാരൻ സാനൻ ട്വിറ്ററിൽ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈിറലായി.

ഒരേ സ്ഥലത്ത് നിന്ന് വ്യത്യസ്‌ത കാലഘട്ടത്തിൽ ഒരേ പോസിൽ എടുത്തതാണ് ചിത്രങ്ങളെല്ലാം. മൂന്ന് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ‘എങ്ങനയാണ് ഇത് തുടങ്ങിയത്, എങ്ങനെയാണ് ഇത് പോകുന്നത്’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ആദ്യ ചിത്രം 1999 സെപ്റ്റംബറിൽ പ്രൈമറി സ്‌കൂളിലെ നിയാമിന്റെ ആദ്യ ദിവസം എടുത്തതാണ്, രണ്ടാമത്തേത് 2013 മെയ് മാസത്തിൽ സെക്കൻഡറി സ്‌കൂളിലെ അവസാന ദിവസവും. മൂന്നാമത്തെ ചിത്രം 2018ലെ ബിരുദ ​പഠന കാലത്തേതാണ്. ചിത്രങ്ങളെല്ലാം നിയാമിന്റെ മാതാവ് ബ്രെൻഡ, ബെൽഫാസ്‌റ്റിലെ അവരുടെ വീടിന് പുറത്ത് വെച്ച് എടുത്തതാണ്. പിതാവും മകളും പരസ്‌പരം കൈ പിടിച്ച് പുഞ്ചിരിച്ചു നിൽക്കുന്നതാണ് മൂന്നു ചിത്രങ്ങളും.

Also Read:  ആ എക്‌സ്‌പ്രഷനാണ് പൊളിച്ചത്; കൊച്ചു കുട്ടിയുടെ ബോട്ടിൽ ഫ്ളിപ്പ് ചലഞ്ച് വീണ്ടും വൈറലാകുന്നു

മൂന്ന് ദിവസം മുമ്പ് പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങൾ 9.4 ലക്ഷം ലൈക്കുകളും 81,000 റീ ട്വീറ്റുകളും നിരവധി കമന്റുകളും നേടി. എത്ര മനോഹരമായ ചിത്രമാണ്, ഇത് വളരെ സന്തോഷം നൽകുന്നു എന്ന് ഒരാൾ ചിത്രത്തിന് കമന്റ് ചെയ്‌തു. ചിത്രം കണ്ടപ്പോൾ സ്വന്തം പിതാവിനെ ഓർത്തുവെന്ന് മറ്റു ചിലർ കമന്റ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE