ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഉത്തരാഖണ്ഡ് മന്ത്രിയും മകനും കോൺഗ്രസിൽ തിരിച്ചെത്തി

By Desk Reporter, Malabar News
Yashpal-Arya,-Sanjeev-Arya-join-Congress
Ajwa Travels

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി മന്ത്രിയും മകനും പാർട്ടി വിട്ടു. ഗതാഗത മന്ത്രി യശ്പാൽ ആര്യയും, മകനും എംഎല്‍എയുമായ സഞ്‌ജീവ് ആര്യയുമാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശനം. ഇരുവരും പിന്നീട് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. യശ്പാല്‍ മന്ത്രിസ്‌ഥാനം രാജിവെച്ചതായി സുര്‍ജേവാല പറഞ്ഞു.

2017ലാണ് ഇരുവരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 1989ൽ ആദ്യമായി എംഎല്‍എയായ യശ്പാൽ ഉത്തരാഖണ്ഡ് നിയമസഭാ സ്‌പീക്കറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഇരുവരേയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കം അതീവ രഹസ്യമായിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിയുടെയും മകന്റെയും ചുവടുമാറ്റം ബിജെപിക്ക് തിരിച്ചടിയാവും എന്നാണ് വിലയിരുത്തൽ.

Most Read:  കശ്‌മീരിൽ സംഘർഷം തുടർക്കഥയാകുന്നു; ഭീകരബന്ധമുള്ള 700 പേർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE