കശ്‌മീരിൽ സംഘർഷം തുടർക്കഥയാകുന്നു; ഭീകരബന്ധമുള്ള 700 പേർ കസ്‌റ്റഡിയിൽ

By Team Member, Malabar News
700 Terrorists Under Custody In Kashmir
Ajwa Travels

ന്യൂഡെൽഹി: കശ്‌മീരിൽ കഴിഞ്ഞ 6 ദിവസത്തിനിടെ 7 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷാസേന 700 പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇവരിൽ പലർക്കും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കൂടാതെ കശ്‌മീരിൽ തുടരുന്ന അക്രമ പരമ്പര അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും ആളുകളെ ഒരുമിച്ചു കസ്‌റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് വ്യക്‌തമാക്കിയത്‌.

അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം നേടിയതിന് ശേഷം സാധാരണക്കാരായ ആളുകളെ അക്രമങ്ങൾക്ക് ഇരയാക്കുന്നത് വർധിച്ചതായും, കൊലപാതകങ്ങൾക്ക് പിന്നാലെ കശ്‌മീർ പ്രക്ഷുബ്‌ധമാണെന്നും പോലീസ് വ്യക്‌തമാക്കുന്നുണ്ട്. കശ്‌മീരിൽ നിരപരാധികൾ മരിച്ചുവീഴുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ രാഷ്‌ട്രീയം മാറ്റിവച്ചു പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുല്ല അറിയിച്ചു.

അതേസമയം അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ശക്‌തമായ പ്രതിഷേധം അറിയിച്ചു. കശ്‌മീർ താഴ്‌വരയിൽ നിലവിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കശ്‌മീരിൽ ഏറ്റവും ഒടുവിലായി നടന്ന ഭീകരാക്രമണത്തിൽ സർക്കാർ സ്‌കൂളിലെ 2 അധ്യാപകരാണ് കൊല്ലപ്പെട്ടത്.

Read also: വര്‍ക്കലയില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE