ഇന്ധന വില വര്‍ധനയ്‌ക്ക് കാരണം യുപിഎ സർക്കാർ; കേന്ദ്ര പെട്രോളിയം മന്ത്രി

By Syndicated , Malabar News
Union Minister of Education
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില വര്‍ധനയില്‍ മുന്‍ യുപിഎ സര്‍ക്കാരിനുമേൽ പഴിചാരി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോൾ ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയിരുന്നു എന്നും ഈ ബാധ്യതയെല്ലാം പിന്നീട് വന്ന സര്‍ക്കാരിന്റെ തലയിലായെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.

ഇപ്പോള്‍ കുടിശികയും അതിന്റെ പലിശയും ഈ സര്‍ക്കാരാണ് അടയ്‌ക്കുന്നത്. കൂടാതെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയില്‍ വില ഉയരുന്നതും വില വര്‍ധനവിന് കാരണമാണ്. അതേസമയം ഇന്ധനവിലയിൽ ഈടാക്കുന്ന നികുതി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒന്നും ഒളിച്ചു വെക്കാനില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE