കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്‌തു

By Desk Reporter, Malabar News
Shripad Naik Accident
Ajwa Travels

ന്യൂഡൽഹി: കാർ അപകടത്തിൽ ഗുരുതരപരിക്കേറ്റ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന് അപകടനില തരണം ചെയ്യാൻ കഴിഞ്ഞതായി ഗോവ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അതീവ ഗുരുതര പരിക്കേറ്റ മന്ത്രിയുടെ ഭാര്യയും പേഴ്‌സണൽ സ്‌റ്റാഫ് അംഗം ദീപക്കും മരിച്ചതായും അധികൃതർ സ്‌ഥിരീകരണം നൽകി. കർണാടകയിലെ അൻകോള ജില്ലയിൽ വച്ചാണ് അപകടമുണ്ടായത്.
Shripad Naik Car Accident

ഗോവയിൽനിന്നുള്ള ബിജെപി എംപിയാണ് 68 കാരനായ നായിക്. യെല്ലാപൂരിൽനിന്ന് ഗോകർണയിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഇന്നോവാ കാർ പൂർണമായും തകർന്നിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടുകയും മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തു.

Most Read: ഗാന്ധി വധത്തിന്റെ ആസൂത്രണം പഠിക്കാം; രാഷ്‌ട്ര പിതാവിന്റെ ഘാതകന്റെ പേരില്‍ ലൈബ്രറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE