രാജ്യത്ത് അണ്‍ലോക്ക് 5 തുടരും

By Syndicated , Malabar News
Unloack 5 _Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്‌റ്റംബര്‍ 30 നാണ് അണ്‍ലോക്ക് 5 പുറപ്പെടുവിച്ചത്. ഇതില്‍ നിന്ന് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കണ്ടൈന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നത് തുടരും. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകളില്‍ പകുതി സീറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള നീന്തല്‍കുളങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം. ഒക്‌ടോബര്‍ 15 ന് ശേഷം വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് സംസ്‌ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സെപ്‌റ്റംബര്‍ 30 ലെ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു.

Read more: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE