തിങ്കളാഴ്‌ച മുതൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ്; ഡെൽഹി മുഖ്യമന്ത്രി

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : തിങ്കളാഴ്‌ച മുതൽ ഡെൽഹിയിൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ ലോക്ക്ഡൗണിൽ സഹകരിച്ച് കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സഹായിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്‌തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹിയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്താൻ സാധിച്ചിരുന്നു.

അതേസമയം ലോക്ക്ഡൗണിൽ കൈവരിച്ച നേട്ടം നഷ്‌ടമാകാതിരിക്കാൻ വേണ്ടിയാണ് ഘട്ടം ഘട്ടമായി അൺലോക്ക് നടപടികൾ നടത്തുമെന്ന തീരുമാനത്തിൽ എത്തിയത്. അൺലോക്കുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിക്കാഴ്‌ച നടത്തി. യോഗത്തിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഉയർന്നത്. പൗരൻമാരുടെ നിർദ്ദേശങ്ങളുടെയും വിദഗ്‌ധരുടെയും അഭിപ്രായത്തെയും അടിസ്‌ഥാനമാക്കി ഓരോ ആഴ്‌ചയും കൂടുതൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

താഴെ തട്ടിലുള്ള ആളുകൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ ശ്രദ്ധിക്കുമെന്നും, വ്യാവസായിക മേഖലകളിൽ തിങ്കളാഴ്‌ച മുതൽ പ്രവർത്തനാനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രോഗവ്യാപനത്തിൽ വീണ്ടും ഉയർച്ച ഉണ്ടായാൽ അൺലോക്ക് നടപടികൾ നിർത്തി വെക്കുമെന്നും, അതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also : കൊടകര കുഴൽപ്പണക്കേസ്; ബിജെപിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE