ക്യൂബയിലെ യുഎസ് ഇടപെടൽ; ചെന്നൈയിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം

By Staff Reporter, Malabar News
left-parties-protest-in us consulate

ചെന്നൈ: ക്യൂബക്കെതിരായ യുഎസ് അപരോധം അവസാനിപ്പിക്കുക, ഇന്ത്യ ക്യൂബക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ചെന്നൈയിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം. സിപിഎം, സിപിഐ, സിപിഐ (എംഎൽ) എന്നീ പാർട്ടികൾക്ക് പുറമേ ദളിത് നേതാവ് തിരുമാവളവന്റെ വിടുതലൈ സിരുതൈ കക്ഷികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രകടനമായെത്തിയ പ്രവർത്തകരെ കോൺസുലേറ്റിന് ഇരുന്നൂറ് മീറ്റർ അകലെ പോലീസ് തടഞ്ഞു. യുഎസ് കോൺസുലേറ്റ് അതീവസുരക്ഷാ മേഖലയായതിനാൽ അവിടേക്ക് പ്രതിഷേധക്കാർ എത്താതിരിക്കാൻ ശക്‌തമായ സന്നാഹങ്ങൾ ഒരുക്കിയിരുന്നു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, സംസ്‌ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ, സിപിഐ സംസ്‌ഥാന സെക്രട്ടറി ജി മുത്തരശ്, സിപിഎം ചെന്നൈ നോർത്ത് ജില്ലാ സെക്രട്ടറി സെൽവ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

മഹത്തായ ക്യൂബൻ വിപ്ളവത്തെ തകർക്കാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ പറഞ്ഞു. സാമ്രാജ്യത്വ ശക്‌തികൾക്കൊപ്പം നിൽക്കാതെ ഇന്ത്യ ക്യൂബയെ പിന്തുണക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിദൽ കാസ്ട്രോയുടേയും ചെ ഗുവേരയുടേയും ചിത്രങ്ങളടങ്ങിയ പ്ളക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിചേർന്നത്.

Read Also: ടിബറ്റിന് പിന്തുണ അറിയിച്ച് യുഎസ്; എതിർപ്പുമായി ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE