ഒസാക്കയും അസരങ്കയും യുഎസ് ഓപ്പണ്‍ ഫൈനലില്‍

By Trainee Reporter, Malabar News
victoria asaranka_naomi osaka_Malabar News
വിക്ടോറിയ അസരങ്കയും നവോമി ഒസാക്കയും
Ajwa Travels

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതകളുടെ ഫൈനലില്‍ വിക്ടോറിയ അസരങ്ക നവോമി ഒസാക്കയെ നേരിടും. സെറീന വില്യംസിനെ 1-6,6-3,6-3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസരങ്ക ഫൈനലിലെത്തിയത്. ആദ്യ സെറ്റില്‍ 1-6ന് അനായാസം ജയിച്ച സെറീന, പിന്നീടുള്ള സെറ്റുകളില്‍ അസരങ്കയോട് തോല്‍വി സമ്മതിക്കുകയായിരുന്നു. അസരങ്കയുടെ മൂന്നാം യു.എസ് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് ഫൈനലുകളിലും അസരങ്കയെ കീഴടക്കിയത് സെറീന വില്യംസായിരുന്നു.

Also read: വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ- സ്റ്റീവ് സ്മിത്ത്

അതേസമയം വനിതകളുടെ മറ്റൊരു സെമി ഫൈനലില്‍ അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡിയെ 7-6,3-6,6-3ന് പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാക്ക ഫൈനല്‍ ഉറപ്പിച്ചു. ഇതോടെ നാളെ നടക്കുന്ന വനിതകളുടെ ഫൈനലില്‍ വിക്ടോറിയ അസരങ്ക, നവോമി ഒസാക്കയെ നേരിടും. മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമാക്കിയാണ് ഇരുവരും കളിക്കിറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE