വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ- സ്റ്റീവ് സ്മിത്ത്

By Desk Reporter, Malabar News
Virat Kohli, Steve Smith_2020 Sep 10
Ajwa Travels

മെൽബൺ: നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ വിരാട് കോലിയാണെന്ന് ഓസ്ട്രേലിയൻ റൺ മെഷീൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ഓസീസ് ടീമിനോപ്പമുള്ള സ്മിത്ത് ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംസാരിക്കുന്ന വേളയിലാണ് അഭിപ്രായം പങ്കുവെച്ചത്. ചർച്ചക്കിടയിൽ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ ആരാണെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം കോലിയുടെ പേര് പരാമർശിച്ചത്.

വിരാട് കോലിയാണ് നിലവിൽ മത്സര രംഗത്തുള്ള ഏകദിന ക്രിക്കറ്റർമാരിലെ ഏറ്റവും മികച്ച റൺവേട്ടക്കാരൻ. 59.34 ശരാശരിയോടെ 11,867 റൺസാണ് കോലി തന്റെ ഏകദിന കരിയറിൽ നേടിയത്. 43 സെഞ്ച്വറി നേടിയ കോലി സച്ചിന്റെ നേട്ടം മറികടക്കുമെന്നാണ് ക്രിക്കറ്റ്‌ ലോകം കരുതുന്നത്. 7 സെഞ്ച്വറികൾ കൂടി നേടിയാൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാൻ എന്ന നേട്ടം കോലിക്ക് സ്വന്തമാവും.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലെ കോലിയുടെ സഹതാരമായ ഡിവില്ലിയേഴ്സിനെ ക്കുറിച്ച് ഭ്രാന്തമായ ബാറ്റിംഗിന് ഉടമയെന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്.

യുഎഇയിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലാണ് സ്മിത്ത് കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ ഓപ്പണർ കെ.എൽ.രാഹുൽ, മലയാളി താരം സഞ്ജു സാംസൺ എന്നീ താരങ്ങളാവും ഐപിഎല്ലിലെ ശ്രദ്ധാ കേന്ദ്രങ്ങളെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE