റിപ്പ്ഡ് ജീൻസ്‌ ധരിക്കുന്ന സ്‌ത്രീകൾ നൽകുന്ന സന്ദേശമെന്താണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

By Team Member, Malabar News
thirath singh
തിരത് സിംഗ് റാവത്ത്
Ajwa Travels

ഡെറാഡൂൺ : സ്‌ത്രീകൾ റിപ്പ്ഡ് ജീൻസ്(പിന്നിയ ജീൻസ്) ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. പരാമർശത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ സംഭവം വിവാദമാകുകയാണ്. റിപ്പ്ഡ് ജീൻസ് ധരിക്കുന്ന സ്‌ത്രീകൾ എത്തരത്തിലുള്ള അന്തരീക്ഷമാണ് കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്‌ഥാന ശിശു സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

എൻജിഒ നടത്തുന്ന ഒരു സ്‌ത്രീ റിപ്പ്ഡ് ജീൻസ് ധരിച്ചത് കണ്ട് താൻ ഞെട്ടിയെന്നും, ഇത്തരം വസ്‍ത്രം ധരിക്കുന്നതിലൂടെ സമൂഹത്തിന് ഇവർ നൽകുന്ന മാതൃകയിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്നാണ് എല്ലാം തുടങ്ങുന്നതെന്നും, നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടാണ് കുട്ടികൾ പഠിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം, വീട്ടില്‍ നിന്ന് ശരിയായ സംസ്‌കാരം പഠിക്കുന്ന കുട്ടി എത്ര ആധുനികനായാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്നും വ്യക്‌തമാക്കി.

Read also : കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE