കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ

By Syndicated , Malabar News
K Sudhakaran on vigilance enquiry
Ajwa Travels

കണ്ണൂർ: കോൺഗ്രസിൽ തുടരാൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നും കെ സുധാകരൻ അടക്കമുള്ള പലരും പാർട്ടി വിട്ട് പുറത്തു വരുമെന്നുമുള്ള​ പിസി ​ചാക്കോയുടെ പ്രസ്‌താവന തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസിൽ തുടരാൻ താൽപര്യമില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ വ്യക്‌തമാക്കി.

കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പിസി ചാക്കോയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള പോരായ്‌മകളെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ പാർട്ടി വിടുന്നു എന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസ് വിട്ട് പുറത്ത് പോകും എന്നത് പിസി ചാക്കോയുടെ അഭിപ്രായമാണ്. പിസി ചാക്കോക്ക്​ ഉള്ള മറുപടി ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്നാണ് പിസി ചാക്കോ പറഞ്ഞത്. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താൽപര്യമില്ലെന്നും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും പിസി ചാക്കോ വ്യക്‌തമാക്കി. കേരളത്തില്‍ നിന്ന് അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഉടന്‍ എന്‍സിപിയില്‍ ചേരുമെന്നും പിസി ചാക്കോ പറഞ്ഞിരുന്നു.

Read also: വിജയം ഉറപ്പ്, സംശയം ഭൂരിപക്ഷത്തിൽ മാത്രം; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE