കേരളത്തിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് വാക്‌സിൻ സർട്ടിഫിക്കറ്റ് മതിയാകും; കർണാടക

By Team Member, Malabar News
Karnataka Border
Representational image
Ajwa Travels

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടകയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്‌തമാക്കി. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും കോവിൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സംസ്‌ഥാനത്തേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് കർണാടക വ്യക്‌തമാക്കിയത്‌.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആളുകൾക്ക് മാത്രമാണ് കർണാടകയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ നിയന്ത്രണങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തുമെന്നും, ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ അറിയിച്ചു.

Read also : യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE