വാക്‌സിനേഷൻ ഡ്രൈവ്; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 45,881 കുട്ടികൾ

By Trainee Reporter, Malabar News
Vaccination drive
Representational image
Ajwa Travels

തിരുവനന്തപുരം: 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്‌സിൻ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 15 മുതൽ 17 വരെ പ്രായമുള്ള 11,554 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്‌സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 5,054 കുട്ടികൾ ആദ്യഡോസും 6,500 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു.

12 മുതൽ 14 വരെ പ്രായമുള്ള 27,486 കുട്ടികൾ ആദ്യ ഡോസും 6841 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ യജ്‌ഞം മെയ് 28 വരെ തുടരും. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലേക്ക് അയക്കാൻ 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകേണ്ടതാണെന്ന് മന്ത്രി അഭ്യർഥിച്ചു. ഇന്ന് ആകെ 1,263 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്.

12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 699 വാക്‌സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിൽ ഉള്ളവർക്കായി 301 കേന്ദ്രങ്ങളും 18 വയസിന് മുകളിൽ ഉള്ളവർക്കായി 263 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്. 15 മുതൽ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 53 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 44 ശതമാനം കുട്ടികൾക്ക് ആദ്യഡോസും 12 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

Most Read: മലബാർ സ്‌പിന്നിംഗ് മിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ക്യാന്റീൻ പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE