കോവിഡ് വാക്‌സിനേഷൻ; വാട്‍സ്ആപ്പ് വഴിയും ഇനി സ്ളോട്ടുകൾ ബുക്ക് ചെയ്യാം

By Team Member, Malabar News
Whatsapp
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനായി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ ഇനി മുതൽ വാട്‍സ്ആപ്പും ഉപയോഗിക്കാം. വാട്‍സ്ആപ്പ് വഴി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതിലൂടെ സമ്പൂർണ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ ആളുകൾക്കും വാക്‌സിൻ നൽകാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വാക്‌സിനേഷന് ആവശ്യമായ സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാട്‍സ്ആപ്പ് മുഖേന സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

വാട്‍സ്ആപ്പ് മുഖേന സൗകര്യം ഒരുക്കുമ്പോൾ മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ വാക്‌സിനേഷൻ സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. രാജ്യത്ത് നേരത്തെ തന്നെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്‍സ്ആപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.

Read also: കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ജീവനൊടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE