അഞ്ച് ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും

By News Desk, Malabar News
covid vaccine-stock-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്‌സിൻ ജില്ലകളിലേക്ക് വിതരണം ചെയ്‌തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്‌തത്‌.

രണ്ട് ദിവസമായി വാക്‌സിനേഷൻ നിലച്ച തിരുവനന്തപുരത്ത് 98,560 ഡോസ് എത്തിയിട്ടുണ്ട്. ഇന്നലെ 95,308 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികൾക്ക് നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സർക്കാർ അറിയിച്ചു.

Also Read: മാനസ കൊലപാതകം; അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കസ്‌റ്റഡിയിൽ വാങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE